hhhh

ST.JOHNS...All set for the move

Thursday, 15 March 2018

ഉദ്ഘാടനം


 പാലാവയൽ സെന്റ് ജോൺസ് എൽ.പി.സ്കൂളിന്റെ നവീകരിച്ച സ്കൂൾ കെട്ടിടത്തിന്റെ ആശീർവാദവും സ്മാർട്ട് ക്ലാസ് മുറികളുടെ ഉദ്ഘാടനവും തലശേരി അതിരൂപതാ സഹായമെത്രാൻ മാർ ജോസഫ് പാംപ്ലാനി നിർവ്വഹിച്ചു.തുടർന്ന് നടന്ന പൊതു സമ്മേളനത്തിൽ സ്കൂൾ മാനേജർ റവ.ഫാ.തോമസ് പട്ടാംകുളം അധ്യക്ഷത വഹിച്ചു. ഭാവികരുപ്പിടിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും വിദ്യാഭ്യാസത്തിന്റെ ഉദ് ദേശലക്‌ഷ്യത്തെക്കുറിച്ചും കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിയിൽ ക്രിസ്ത്യൻ മിഷനറിമാർ വഹിച്ച പങ്കിനെക്കുറിച്ചും മാർ ജോസഫ് പാംപ്ലാനി കുട്ടികളോട് സംസാരിച്ചു. സമ്മേളനത്തിൽ സ്കൂൾ അസിസ്റ്റൻറ് മാനേജർ റവ.ഫാ.വർഗീസ് വെട്ടിയാനിക്കൽ ,ഹെഡ്മമാസ്റ്റർ ജോസഫ് കെ.എ., പി.ടി.എ.പ്രസിഡണ്ട് ജോജി തെരുവംകുന്നേൽ, എം പി ടി എ പ്രസിഡണ്ട് ലൂണപുല്ലാനിക്കാവിൽ ,പാലാ വയൽ ഇടവകാ ട്രസ്റ്റി ജോയി വണ്ടനാനിക്കൽ എന്നിവർ സംസാരിച്ചു.ഈ വർഷം സ്കൂളിൽ നടത്തിയ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിലെ പരിശീലകരെ  ചടങ്ങിൽ ആദരിച്ചു.

No comments:

Post a Comment