hhhh

ST.JOHNS...All set for the move

Tuesday, 9 August 2016

ക്വിറ്റ് ആൽക്കഹോൾ

ക്വിറ്റിന്ത്യാ ദിനം ക്വിറ്റ് ആൽക്കഹോൾ ദിനമായി പാലാവയൽ സെന്റ് ജോൺസ് എൽ.പി.സ്കൂൾ ആചരിച്ചു.സ്കൂൾADSU- നല്ലപാഠം ക്ലബ്ബുകളുടെ സംയുക്താഭിമുഖ്യത്തിൽ റാലിയും ടൗണിൽ തെരുവുനാടകവും നടത്തി. ഹെഡ്മിസ്ട്രസ് ശ്രീമതി.ബെൻസി ജോസഫ്,ADSU സ്കൂൾ ആനിമേറ്റർ സി .ആൽഫി ,നല്ലപാഠം കോ ഡിനേറ്റർമാരായ മാർട്ടിൻ ജോസഫ്, ഷെറിൻ ജോർജ്, ശ്രീ.തോമസ് ജോസഫ്, PTA പ്രസിഡണ്ട് ശ്രീ.ജോജി തെരുവംകുന്നേൽ ഇവർ നേതൃത്വം നൽകി.




ക്വിറ്റ് ഇന്ത്യാ-നാഗസാക്കി ദിനം

ഓഗസ്റ്റ് 9- ക്വിറ്റിന്ത്യാ ദിനവും നാഗസാക്കി ദിനവും..... അഹിംസയുടെയും അക്രമരാഹിത്യത്തിന്റെയും സമാധാനത്തിന്റെയും ആവശ്യകതയുടെ ഓർമകൾ നൽകുന്ന രണ്ടു പ്രധാന സംഭവങ്ങൾ ഒത്തുചേരുന്ന ദിനം... ഹിരോഷിമയിലെ കൊടും കുരുതിയിൽ മതിവരാതെ കൂടുതൽ ഉഗ്രപ്രഹരം നൽകിയ അമേരിക്ക... സ്വാതന്ത്ര്യ സമരത്തെ കൂടുതൽ ശക്തീയോടെ അടിച്ചമർത്താൻ വെമ്പുന്ന ബ്രിട്ടൻ... ഈ രണ്ടു ചരിത്രമുഹൂർത്തങ്ങൾ ആയിരക്കണക്കിനു രക്ത സാക്ഷികളെ സൃഷ്ടിച്ചു.. രണ്ടും സാമ്രാജ്യത്വ താത്പര്യങ്ങൾ സംരക്ഷിക്കാൻ... ധീര രക്തസാക്ഷികളെ, നിങ്ങൾക്ക് പാലാവയൽ സെന്റ് ജോൺസ് എൽ.പി.സ്കൂളിലെ കുരുന്നുകളുടെ പ്രണാമം.

Saturday, 6 August 2016

ഹിരോഷിമ ദിനം

ഓഗസ്റ്റ് 5- ലോകത്തെ നടുക്കിയ അമേരിക്കയുടെ അണുബോമ്പു വർഷത്തിന്റെ ഓർമദിനം.... ഇനി ഒരു ആണവ വിസ്ഫോടനം ഉണ്ടാകരുത് എന്ന ലക്ഷ്യത്തോടെ കുരുന്നു മനസ്സുകളിൽ യുദ്ധങ്ങളോടും ആയുധ പന്തയത്തോടും വിരക്തി ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പാലാവയൽ സെന്റ് ജോൺസ് എൽ പി സ്കൂളിൽ നടന്ന ഹിരോഷിമ ദിന പ്രവർത്തനങ്ങൾ...
*പ്രത്യേക അസംബ്ലി -യുദ്ധവിരുദ്ധ സന്ദേശം
*യുദ്ധവിരുദ്ധ റാലി-യുദ്ധവിരുദ്ധ           പോസ്റ്ററുകൾ
*സഡാക്കോ കൊക്ക് നിർമാണം

Friday, 5 August 2016

റിയോ ഒളിമ്പിക്സ് ഐക്യദാർഡ്യ കൂട്ടയോട്ടം

റിയോ ഡി ജനീറോയിൽ നടക്കുന്ന ഒളിമ്പിക്സിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പാലാവയൽ സെന്റ് ജോൺസ് എൽ.പി.സ്കൂൾ കുട്ടികൾ പാലാവയൽ ടൗണിൽ കൂട്ടയോട്ടം നടത്തി. ഒളിമ്പിക് പതാകയേന്തി നടത്തിയ കൂട്ടയോട്ടം കുട്ടികളിൽ ഒളിമ്പിക് ആവേശവും താത്പര്യവും ഉണ്ടാക്കും.. ഒപ്പം ഒളിമ്പിക് ലക്ഷ്യങ്ങളെ കുറിച്ചുള്ള അറിവും.

Thursday, 28 July 2016

ഫാ.ഷാക്ക് ഹാമലിന് അന്ത്യോപചാരം

ഫ്രാൻസിൽ പ്രഭാത ദിവ്യബലി മധ്യേ ഭീകരൻമാരാൽ മൃഗീയവും പൈശാചികവുമായി കൊലചെയ്യപ്പെട്ട ഫാ.ഷാക് ഹാമലിന് പാലാവയൽ സെന്റ് ജോൺസ് പ്രൈമറി സ്കൂൾ കുട്ടികളും അധ്യാപകരും അന്ത്യാഞ്ജലികൾ അർപ്പിച്ചു.അദ് ദേഹത്തിന്റെ ചിത്രത്തിൽ  കുട്ടികൾ പുഷ്പാർച്ചന നടത്തി.

ജൂലൈ 27-അബ്ദുൾ കലാം ചരമദിനം

മുൻ രാഷ്ട്രപതിയും ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യയുടെ കുതിച്ചു ചാട്ടത്തിന് നാന്ദി കുറിക്കുകയും ഇന്ത്യൻ യുവതയെ പ്രചോദിപ്പിക്കുകയും ചെയ്ത 'മിസൈൽ മാൻ ഓഫ് ഇന്ത്യ' ശ്രീ.എ.പി.ജെ.അബ്ദുൾ കലാമിന്റെ ഒന്നാം ചരമവാർഷികം പാലാവയൽ സെന്റ് ജോൺസ് പ്രൈമറി സ്കൂളിൽ സമുചിതമായി ആചരിച്ചു.എല്ലാ ക്ലാസ്സുകളിലും ശ്രീ.അബ്ദുൾ കലാമിന്റെ ചിത്രം പതിച്ചു. നോട്ടീസ് ബോർഡിൽ അദ് ദേഹത്തിന്റെ പ്രശസ്ത വചനങ്ങൾ പ്രദർശിപ്പിച്ചു.സ്കൂൾ വരാന്തയിൽ അദ് ദേഹത്തിന്റെ ചിത്രം മാലചാർത്തി അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പ്രണാമമർപ്പിക്കത്തക്ക വിധത്തിൽ ഒരുക്കി .ചിത്രത്തിൽ കുട്ടികൾ പുഷ്പാർച്ചന നടത്തി.


Thursday, 21 July 2016

ചാന്ദ്രദിനാചരണം

പാലാവയൽ സെന്റ് ജോൺസ് പ്രൈമറി സ്കൂളിൽ ചാന്ദ്രദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു.സ്കൂൾ വരാന്തയിൽ ചാന്ദ്രയാത്രകളെയും ചന്ദ്രനേയും പറ്റി പ്രതിപാദിക്കുന്ന ചാർട്ടുകളുടെ പ്രദർശനം ഒരുക്കി. ചാന്ദ്രദിന ക്വിസ് നടത്തി.സൗരയൂഥത്തിന്റെ ദൃശ്യാവിഷ്കാരം നടന്നു. ഗ്രഹങ്ങൾ എപ്രകാരം സൂര്യനെ വലംവയ്ക്കുന്നു എന്ന് കുട്ടികൾക്ക് ആശയം ലഭിച്ചു.തുടർന്ന് ചാന്ദ്രയാത്രകളെ പ്രതിപാദിക്കുന്ന സ്ലൈഡ് ഷോ നടന്നു.




Tuesday, 19 July 2016

ദുരന്തനിവാരണ ബോധവത്കരണ ക്ലാസ്സ്

പ്രകൃതി ക് ഷോഭങ്ങളടക്കം കുട്ടികൾ നേരിട്ടേക്കാവുന്ന ദുരന്തങ്ങളെ എങ്ങനെ മറികടക്കാം എന്ന് കുട്ടികളിൽ അവബോധമുണ്ടാക്കുന്നതിനായി സ്കൂളിൽ ' ദുരന്തനിവാരണ ബോധവത്കരണ 'ക്ലാസ്സ് 2016 ജൂലൈ 19 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. സ്കൂളധ്യാപകൻ ശ്രീ.തോമസ് ജോസഫ് കുട്ടികൾക്ക് ദുരന്തനിവാരണ മാർഗ്ഗങ്ങളെപ്പറ്റി ക്ലാസ്സെടുത്തു. പ്രകൃതിദുരന്തങ്ങൾ.റോഡപകടങ്ങൾ, ഒറ്റപ്പെട്ടു പോകൽ തുടങ്ങിയ സന്ദർഭങ്ങളെ എങ്ങനെ നേരിടണം എന്നദ് ദേഹം കുട്ടികൾക്ക് മാർഗനിർദേശം നൽകി.



Saturday, 2 July 2016

ഡോക്ടേഴ്സ് ഡേ

ജൂലൈ 1 _ ഡോക്ടേഴ്സ് ഡേ
സ്വാതന്ത്ര്യ സമരസേനാനിനിയും ബംഗാൾ മുഖ്യമന്ത്രിയും പ്രമുഖ ഭിഷഗ്വരനുമായിരുന്ന ഡോ ബി.സി റോയിയുടെ ജന്മദിനമായ ജൂലൈ 1 ഡോക്ടർമാരുടെ ദിനമായി ആചരിക്കുന്നു. പുളിങ്ങോം പി.എച്ച്.സി യിലെ മെഡിക്കൽ ഓഫീസറായ ഡോ.കെ.സനലിനെ സെൻറ് ജോൺസ് സ്കൂളിലെ കുട്ടികൾ പൂച്ചെണ്ടു നൽകി ആദരിച്ചു. സ്കൂളധ്യാപകൻ ശ്രീ.തോമസ് ജോസഫ് പൊന്നാട അണിയിച്ചു. കുട്ടികൾ നൽകിയ ആദരവിന് മറുപടി പ്രസംഗത്തിൽ ഡോക്ടർ നന്ദി രേഖപ്പെടുത്തി.
        ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ.സാബു ജോസഫ് മഴക്കാല രോഗങ്ങളെ പറ്റി കുട്ടികൾക്ക് ബോധവത്കരണ ക്ലാസ് എടുത്തു. ആഴ്ചയിലൊരു ദിവസം 'ഡ്രൈ ഡേ ' ആയി ആചരിക്കണെമെന്ന് അദേഹം കുട്ടികളോട് നിർദേശിച്ചു.ഹെഡ്മിസ്ട്രസ് ശ്രീമതി. ബെൻസി ജോസഫ് സ്വാഗതവും സിസ്റ്റർ ആൽഫി നന്ദിയും പറഞ്ഞു.



ലഹരി വിരുദ്ധ ദിനാചരണം

പാലാവയൽ സെന്റ് ജോൺസ് പ്രൈമറി സ്കൂളിൽ ലഹരി വിരുദ്ധ ദിനം 2016 ജൂൺ 27 ന്  വൈവിധ്യമാർന്ന പരിപാടികളോടെ ആചരിച്ചു, കൈയ്യിൽ പ്ലക്കാഡുകളും ചിത്രങ്ങളുമേന്തി ലഹരി വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കി റാലി നടത്തി. ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് ശ്രീ.ടോമിച്ചൻ വട്ടോത്ത് സാർ കുട്ടികളോട് സംസാരിച്ചു.പാൻ മസാല കത്തിച്ചു കൊണ്ട് ഹോമം നടത്തി.സ്കൂൾ ADSU ആനിമേറ്റർ സിസ്റ്റർ ആൽഫി ,അധ്യാപകരായ തോമസ് സാർ. അൽഫോൻസ ടീച്ചർ ,സുമ ടീച്ചർ ഇവർ നേതൃത്വം നൽകി.
മദ്യം നമ്മുക്ക് വേണ്ടേ വേണ്ട
ലഹരിക്കെതിരേ മുന്നോട്ട്
ബീഡി ,മുറുക്കാൻ, പാൻ മസാലക_
ളൊന്നും നമ്മുക്ക് വേണ്ടേ വേണ്ട






Saturday, 25 June 2016

വായനാവാരം സമാപനം


      സെന്‍റ് ജോണ്‍സ് പ്രൈമറി സ്കൂള്‍ വായനാവാരം സമാപനം 24/06/2016 നു നടന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി. ബെന്‍സി ജോസഫ് അധ്യക്ഷയായിരുന്നു.
        ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തംഗം ശ്രീമതി.പുഷ്പമ്മ കളമ്പുകാട്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു.വായനാവാരത്തോടനുബന്ധിച്ചു നടത്തിയ വിവിധ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.വായനാവാരത്തോടനുബന്ധിച്ചു  പ്രസിദ്ധീകരിച്ച 'കനവിലെ കനികള്‍ ' എന്ന പതിപ്പിന്റെ പ്രകാശനവും ശ്രീമതി.പുഷ്പമ്മ നിര്‍വ്വഹിച്ചു.



Wednesday, 22 June 2016

വായനാവാരം

മൂന്നാം ദിവസം...ഒന്നാം ക്ലാസ്സിനും രണ്ടാം ക്ലാസ്സിനും ചിത്രരചനാ മത്സരം



Monday, 20 June 2016

വായനാവാരം

ജൂണ്‍ 19 മുതല്‍ 25 വരെ നീണ്ടു നില്‍ക്കുന്ന വായനാവാരം തോമാപുരം സെന്‍റ് തോമസ് ഹയര്‍സെക്കണ്ടറി സ്കീള്‍ റിട്ട.അധ്യാപകനും എഴുത്തുകാരനുമായ ശ്രീ.ജോര്‍ജ്ജു മാത്യു കുന്നത്ത് നിര്‍വ്വഹിച്ചു.പുസ്തകങ്ങളെ പൂക്കളോട് സാമ്യപ്പെടുത്തിയ അദ്ദേഹം പുസ്തകവായന ഒരു പഞ്ചേന്ദ്രിയ അനുഭവമാണെന്നു വിശദീകരിച്ചു. അസി.സ്കൂള്‍ മാനേജര്‍ റവ.ഫാ.ജോസഫ് കൊളുത്താപ്പള്ളി ചടങ്ങില്‍ അധ്യക്ഷനായിരുന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി. ബെന്‍സി ജോസഫ്  സ്വാഗതം പറഞ്ഞു. പി.ടി.. പ്രസിഡണ്ട് ശ്രീ. ബെന്നി അറക്കല്‍, സ്കൂള്‍ അധ്യാപകന്‍ ശ്രീ.തോമസ് ജോസഫ് ഇവര്‍ ആശംസകള്‍ നേര്‍ന്നു.
 




Saturday, 18 June 2016

വ്യത്യസ്തമായ പുസ്തകാനുഭവം

ശരീരത്തിന് തളര്‍ച്ച ബാധിച്ച് സ്കൂളില്‍ വരാന്‍ സാധിക്കാതെ വനാതിര്‍ത്തിയിലെ കൊച്ചു കൂരയില്‍ കഴിയുന്ന മഹേഷ് ചന്ദ്രന്‍ എന്ന കൊച്ചുകൂട്ടുകാരന് വര്‍ണ്ണചിത്രങ്ങളടങ്ങിയ പുസ്തകങ്ങളുമായി പാലാവയല്‍ സെന്‍റ് ജോണ്‍സ് പ്രൈമറി സ്കൂളിലെ സഹപാഠികളും അധ്യാപകരും ദൂരങ്ങള്‍ താണ്ടി എത്തി.മഹേഷിനും ബന്ധുക്കള്‍ക്കും അയല്‍ക്കാര്‍ക്കും വളരെ സന്തോഷം നല്കിയ ഈ സന്ദര്‍ശനം നാടിനും സന്തോഷം പകര്‍ന്നു. ഹെഡ്മിസ്ട്രസ് ബെന്‍സി ജോസഫിനൊപ്പം സ്കൂള്‍ നല്ലപാഠം കോഡിനേറ്റര്‍മാരായ മാര്‍ട്ടിന്‍ ജോസഫും ഷെറിന്‍ ജോര്‍ജ്ജും നല്ലപാഠം ക്ലബ്ബ് അംഗങ്ങളും ഉണ്ടായിരുന്നു.

Tuesday, 14 June 2016

സൗജന്യ കുട വിതരണം

കേരള ഗ്രാമീണ്‍ ബാങ്ക് പാലാവയല്‍ ശാഖയുടെ ആഭിമുഖ്യത്തില്‍ പാവപ്പെട്ട കുട്ടികള്‍ക്കുള്ള സൗജന്യ കുട വിതരണം പാലാവയല്‍ സെന്‍റ് ജോണ്‍സ് പ്രൈമറി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു.പി.ടി എ.പ്രസിഡണ്ട് ശ്രീ.ബെന്നി അറക്കല്‍ അധ്യക്ഷത വഹിച്ചു.സ്കൂള്‍ ഹെഡ്മിസ്ട്രസ് ശ്രീമതി.ബെന്‍സി ജോസഫ് സ്വാഗതവും സ്കൂളധ്യാപകന്‍ ശ്രീ.തോമസ് ജോസഫ് നന്ദിയും പറഞ്ഞു.






Monday, 6 June 2016

ജൂബിലി വൃക്ഷം നട്ടു

തലശ്ശേരി അതിരൂപതാ കോര്‍പറേറ്റ് എജ്യൂക്കേഷണല്‍ ഏജന്‍സിയുടെ രജതജൂബിലിയോടനുബന്ധിച്ച് പരിസ്ഥിതി ദിനത്തില്‍ സ്കൂള്‍ പരിസരത്ത്  ജൂബിലി വൃക്ഷം നട്ടു.സ്കൂള്‍  മാനേജര്‍ റവ.ഫാ.തോമസ് പട്ടാങ്കുളം കുട്ടികളുടെയും അധ്യാപകരുടെയും പി.ടി.എ. പ്രതിനിധികളുടെയും പഞ്ചായത്ത് പ്രസിഡണ്ടിന്റെയും സാന്നിധ്യത്തില്‍ ജൂബിലി വൃക്ഷത്തൈ നടീല്‍ നിര്‍വഹിച്ചു.
ജൂബിലി വൃക്ഷത്തൈ നടീല്‍  

പരിസ്ഥിതി ദിനാഘോഷം

        പാലാവയല്‍ സെന്റ് ജോണ്‍സ് പ്രൈമറി സ്കൂളില്‍ ലോക പരിസ്ഥിതി ദിനാഘോഷം 2016 ജൂണ്‍ 6 ന് നടന്നു.സ്കൂള്‍ പരിസരത്ത് വൃക്ഷത്തൈ നട്ടുകൊണ്ട് ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഫിലോമിന ജോണി പരിസ്ഥിതി ദിനാഘോഷം ഉദ്ഘാടനം ചെയ്തു.തുടര്‍ന്നു നടന്ന പൊതു സമ്മേളനത്തില്‍ സ്കൂള്‍ മാനേജര്‍ റവ.ഫാ.തോമസ് പട്ടാങ്കുളം അധ്യക്ഷത വഹിച്ചു.കുട്ടികള്‍ക്കുള്ള വൃക്ഷത്തൈ വിതരണം ഈസ്റ്റ് എളേരി പഞ്ചായത്തംഗം ശ്രീമതി.പുഷ്പമ്മ കളമ്പുകാട്ട് നിര്‍വഹിച്ചു.വനങ്ങള്‍, തണ്ണീര്‍തടങ്ങള്‍,നദികള്‍ തുടങ്ങിയവയുടെ സംരക്ഷണം തങ്ങളുടെ ഉത്തരവാദിത്വമായി ഏറ്റെടുത്തുകൊണ്ട് കുട്ടികള്‍ പരിസ്ഥിതിദിന പ്രതിജ്ഞ എടുത്തു.പരിസ്ഥിതിദിന സന്ദേസം നല്‍കുന്ന സ്കിറ്റ് കുട്ടികള്‍ അവതരിപ്പിച്ചു.സ്കൂള്‍ ഹെഡ്മിസ്ട്രസ് ബെന്‍സി ജോസഫ് സ്വാഗതവും സ്കൂളധ്യാപിക ഷെറിന്‍ ജോര്‍ജ് നന്ദിയും പറഞ്ഞു.






















Sunday, 5 June 2016

ഉണര്‍വ്


 പാലാവയല്‍ സെന്റ്  ജോണ്‍സ് പ്രൈമറി സ്കൂളില്‍ കുട്ടികള്‍ക്കായി 'ഉണര്‍വ്'എന്ന പേരില്‍ ഓറിയന്റേഷന്‍ ക്ലാസ്സ്  ജൂണ്‍ 3 ന്  നടന്നു.സിസ്റ്റര്‍ ആന്‍സി , സിസ്റ്റര്‍ അല്‍ഫീന എന്നിവര്‍ ക്ലാസ്സെടുത്തു.







പ്രവേശനോത്സവം 2016-17

പാലാവയല്‍ സെന്റ്  ജോണ്‍സ് പ്രൈമറി സ്കൂളില്‍ 2016-17 വര്‍ഷത്തെ പ്രവേശനോത്സവം പ്രൗഢഗംഭീരമായി നടന്നു.സ്കൂള്‍ മാനേജര്‍ റവ.ഫാ.തോമസ് പട്ടാംകുളം ഉദ്ഘാടനവും ആശീര്‍വാദകര്‍മവും നടത്തി.
കുട്ടികള്‍ നവാഗതരെ സ്നേഹോഷ്മളമായി എതിരേറ്റു.പുതിയ കുട്ടികള്‍ 'അക്ഷരദീപം'തെളിച്ച്  അധ്യയനത്തിന് തുടക്കം കുറിച്ചു.സ്കൂള്‍ ഹെഡ്മിസ്ട്രസ് ശ്രീമതി.ബെന്‍സി ജോസഫ് ,പി.ടി.എ.പ്രസിഡണ്ട് ബെന്നി അറക്കല്‍,എം.പി.ടി.എ.പ്രസിഡണ്ട് മേരിക്കുട്ടി പുളിയാപ്പള്ളില്‍ എന്നിവര്‍ നേതൃത്വം നല്‍കി.