hhhh

ST.JOHNS...All set for the move

Friday 21 December 2018

CHRISTMAS CELEBRATION

പാലാവയൽ സെന്റ് ജോൺസ് എൽ പി സ്കൂളിലെ കുട്ടികൾ നടത്തിയ ക്റിസ്തുമസ് കരോൾ



































Wednesday 14 November 2018

ശിശുദിനാഘോഷം


ശിശുദിനാഘോഷത്തിന്റെ ഭാഗമായി പാലാവയല്‍ സെന്റ് ജോണ്‍സ് എല്‍ പി സ്കൂളില്‍,
സ്കൂള്‍ മാനേജര്‍ റവ ഡോ.തോമസ് ചിറ്റിലപ്പള്ളിയില്‍ ,അസി.സ്കൂള്‍ മാനേജര്‍ ഫാ. ജോസഫ് പ്ലാത്തോട്ടം,ഹെഡ്മാസ്റ്റര്‍ ശ്രീ ജോസഫ് കെ എ, പി ടി എ പ്രസിഡന്റ് ശ്രീ ജോജി തെരുവംകുന്നേല്‍,എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ശിശുദിന റാലി

Tuesday 16 October 2018

ബോധവല്‍ക്കരണ ക്ലാസ്

    പാലാവയല്‍ സെന്റ് ജോണ്‍സ് എല്‍ പി സ്കൂളില്‍ കുട്ടികള്‍ക്കായി 
 ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. കുട്ടികള്‍ക്കായുള്ള വിവിധ
 ക്ലാസുകള്‍ കൈകാര്യം ചെയ്യുന്ന പ്രശസ്ത കൗണ്‍സിലിംഗ് വിദഗ്ധ
 ശ്രീമതി സന്ധ്യ മനു ആണ് ക്ലാസെടുത്തത്

Thursday 27 September 2018

ഉദ്ഘാടനം


സ്കൂള്‍ മാനേജ്മെന്റ് സ്കൂളിന്  നല്‍കിയ LCD projector ഉദ്ഘാടനം

Wednesday 15 August 2018

ആശംസകള്‍


 പാലാവയല്‍ സെന്റ് ജോണ്‍സ് എല്‍ പി സ്കൂളില്‍ സ്കൂള്‍ അസി.മാനേജര്‍  റവ.ഫാദർ. ജോസഫ് പ്ലാത്തോട്ടം ദേശീയപതാക ഉയര്‍ത്തുന്നു.

സ്വാതന്ത്ര്യദിനാശംസകള്‍

Wednesday 8 August 2018

Sunday 5 August 2018

സ്മൃതിദിനം



പാലാവയല്‍ സെന്റ് ജോണ്‍സ് എല്‍ പി സ്കൂളില്‍ , തലശ്ശേരി രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി പിതാവിന്റെ ജന്മദിനം സ്മൃതിദിനം ആയി ആചരിച്ചു. സ്കൂള്‍ മാനേജര്‍ റവ ഡോ. തോമസ് ചിറ്റിലപ്പള്ളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ശ്രീ കെ വി മാണി കവിയില്‍കളപ്പുര മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി അനുസ്മരണ പ്രഭാഷണം നടത്തി.

Wednesday 1 August 2018

സ്കൂള്‍ ഡയറി പ്രകാശനം

 പാലാവയൽ സെന്റ് ജോൺസ് എൽ. പി.  സ്കൂളിന്റെ 2018-19 വർഷത്തെ
സ്കൂൾ ഡയറി പ്രകാശനം സ്കൂൾ അസിസ്റ്റന്റ് മാനേജർ റവ. ഫാദർ. 
ജോസഫ് പ്ലാത്തോട്ടം നിർവഹിച്ചു.

Friday 6 July 2018

വായനാ പക്ഷാചരണ സമാപനം

വായനാപക്ഷാചരണസമാപനവും വിദ്യാരംഗം ക്ലബ് ഉദ്ഘാടനവും

വായനാപക്ഷാചരണ സമാപനവും, വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും
പ്രശസ്ത സാഹിത്യകാരന്‍  ശ്രീ മോഹനന്‍ ചിങ്ങനാവനം നിര്‍വഹിച്ചു.

Thursday 21 June 2018

Tuesday 19 June 2018

വായനാ പക്ഷാചരണം ഉദ്ഘാടനം

പാലാവയല്‍ സെന്റ് ജോണ്‍സ് എല്‍ പി സ്കൂളില്‍
വായനാ പക്ഷാചരണത്തിന്റെ ഉദ്ഘാടനം സ്കൂള്‍
മാനേജര്‍ റവ ഡോ തോമസ് ചിറ്റിലപ്പള്ളി നിർവഹിക്കുന്നു.

Friday 1 June 2018

സ്കൂള്‍ പ്രവേശനോത്സവം

  പാലാവയല്‍ സെന്റ് ജോണ്‍സ് എല്‍ പി സ്കൂള്‍ പ്രവേശനോത്സവം ഈസ്റ്റ്
എളേരി പഞ്ചായത്ത് പ്രസിഡന്റ് Smt Philomina Johny  ഉദ്ഘാടനം ചെയ്തു.
സ്കൂള്‍  അസിസ്റ്റന്റ് മാനേജർ റവ ഫാ ജോസഫ് പ്ലാത്തോട്ടത്തിന്റെ അധ്യക്ഷതയില്‍ 
ചേര്‍ന്ന യോഗത്തില്‍ വാര്‍ഡ് മെമ്പര്‍ പുഷ്പമ്മ കളമ്പുകാട്ട്, പി ടി എ പ്രസിഡന്റ് ജോജി 
തെരുവംകുന്നേല്‍, എം പി ടി എ പ്രസിഡന്റ് ലൂണ പുല്ലാനിക്കാവില്‍
J C I President അഭിലാഷ് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.
ഹെഡ്മാസ്റ്റര്‍ Sri Joseph K A, സ്വാഗതവും സ്റ്റാഫ് സെക്രട്ടറി Smt Mary p Thomas 
നന്ദിയും പറഞ്ഞു. J C I പുളിങ്ങോം, പടിഞ്ഞാത്ത്  ഫാഷൻ ജ്വല്ലറി എന്നിവര്‍ കുട്ടികൾക്ക്
സമ്മാനങ്ങൾ വിതരണം  ചെയ്തു

Monday 14 May 2018

L S S SCHOLARSHIP

        പാലാവയല്‍ സെന്റ് ജോണ്‍സ് എല്‍ പി സ്കൂളില്‍ നിന്നും  എല്‍ എസ് എസ്
സ്കോളര്‍ഷിപ്പ് നേടിയ ഡിമല്‍ DIMAL DIJOE യ്ക്കും THERESA MATHEW  നും
അഭിനന്ദനങ്ങള്‍.................

Wednesday 28 March 2018

അഭിമാനതാരങ്ങള്‍

      2017-18 വര്‍ഷം പാലാവയല്‍ സെന്റ് ജോണ്‍സ്  എല്‍ പി സ്കൂളില്‍ നിന്നും
വിവിധ പരീക്ഷകളില്‍ മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികള്‍ അധ്യാപകര്‍ക്കും,
സ്കൂള്‍ മാനേജര്‍, അസി. സ്കൂള്‍ മാനേജര്‍ എന്നിവര്‍ക്കൊപ്പം.

Thursday 22 March 2018

അഭിനന്ദനങ്ങള്‍

    ഈ വര്‍ഷത്തെ മലയാള മനോരമ നല്ലപാഠം  ക്ലബിന്റെ പ്രവര്‍ത്തന മികവിന്
പ്രത്യേക പരാമര്‍ശം പാലാവയല്‍ സെന്റ് ജോണ്‍സ് എല്‍ പി സ്കൂളിന്.

Thursday 15 March 2018

ഉദ്ഘാടനം


 പാലാവയൽ സെന്റ് ജോൺസ് എൽ.പി.സ്കൂളിന്റെ നവീകരിച്ച സ്കൂൾ കെട്ടിടത്തിന്റെ ആശീർവാദവും സ്മാർട്ട് ക്ലാസ് മുറികളുടെ ഉദ്ഘാടനവും തലശേരി അതിരൂപതാ സഹായമെത്രാൻ മാർ ജോസഫ് പാംപ്ലാനി നിർവ്വഹിച്ചു.തുടർന്ന് നടന്ന പൊതു സമ്മേളനത്തിൽ സ്കൂൾ മാനേജർ റവ.ഫാ.തോമസ് പട്ടാംകുളം അധ്യക്ഷത വഹിച്ചു. ഭാവികരുപ്പിടിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും വിദ്യാഭ്യാസത്തിന്റെ ഉദ് ദേശലക്‌ഷ്യത്തെക്കുറിച്ചും കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിയിൽ ക്രിസ്ത്യൻ മിഷനറിമാർ വഹിച്ച പങ്കിനെക്കുറിച്ചും മാർ ജോസഫ് പാംപ്ലാനി കുട്ടികളോട് സംസാരിച്ചു. സമ്മേളനത്തിൽ സ്കൂൾ അസിസ്റ്റൻറ് മാനേജർ റവ.ഫാ.വർഗീസ് വെട്ടിയാനിക്കൽ ,ഹെഡ്മമാസ്റ്റർ ജോസഫ് കെ.എ., പി.ടി.എ.പ്രസിഡണ്ട് ജോജി തെരുവംകുന്നേൽ, എം പി ടി എ പ്രസിഡണ്ട് ലൂണപുല്ലാനിക്കാവിൽ ,പാലാ വയൽ ഇടവകാ ട്രസ്റ്റി ജോയി വണ്ടനാനിക്കൽ എന്നിവർ സംസാരിച്ചു.ഈ വർഷം സ്കൂളിൽ നടത്തിയ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിലെ പരിശീലകരെ  ചടങ്ങിൽ ആദരിച്ചു.