hhhh

ST.JOHNS...All set for the move

Saturday, 25 June 2016

വായനാവാരം സമാപനം


      സെന്‍റ് ജോണ്‍സ് പ്രൈമറി സ്കൂള്‍ വായനാവാരം സമാപനം 24/06/2016 നു നടന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി. ബെന്‍സി ജോസഫ് അധ്യക്ഷയായിരുന്നു.
        ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തംഗം ശ്രീമതി.പുഷ്പമ്മ കളമ്പുകാട്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു.വായനാവാരത്തോടനുബന്ധിച്ചു നടത്തിയ വിവിധ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.വായനാവാരത്തോടനുബന്ധിച്ചു  പ്രസിദ്ധീകരിച്ച 'കനവിലെ കനികള്‍ ' എന്ന പതിപ്പിന്റെ പ്രകാശനവും ശ്രീമതി.പുഷ്പമ്മ നിര്‍വ്വഹിച്ചു.



Wednesday, 22 June 2016

വായനാവാരം

മൂന്നാം ദിവസം...ഒന്നാം ക്ലാസ്സിനും രണ്ടാം ക്ലാസ്സിനും ചിത്രരചനാ മത്സരം



Monday, 20 June 2016

വായനാവാരം

ജൂണ്‍ 19 മുതല്‍ 25 വരെ നീണ്ടു നില്‍ക്കുന്ന വായനാവാരം തോമാപുരം സെന്‍റ് തോമസ് ഹയര്‍സെക്കണ്ടറി സ്കീള്‍ റിട്ട.അധ്യാപകനും എഴുത്തുകാരനുമായ ശ്രീ.ജോര്‍ജ്ജു മാത്യു കുന്നത്ത് നിര്‍വ്വഹിച്ചു.പുസ്തകങ്ങളെ പൂക്കളോട് സാമ്യപ്പെടുത്തിയ അദ്ദേഹം പുസ്തകവായന ഒരു പഞ്ചേന്ദ്രിയ അനുഭവമാണെന്നു വിശദീകരിച്ചു. അസി.സ്കൂള്‍ മാനേജര്‍ റവ.ഫാ.ജോസഫ് കൊളുത്താപ്പള്ളി ചടങ്ങില്‍ അധ്യക്ഷനായിരുന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി. ബെന്‍സി ജോസഫ്  സ്വാഗതം പറഞ്ഞു. പി.ടി.. പ്രസിഡണ്ട് ശ്രീ. ബെന്നി അറക്കല്‍, സ്കൂള്‍ അധ്യാപകന്‍ ശ്രീ.തോമസ് ജോസഫ് ഇവര്‍ ആശംസകള്‍ നേര്‍ന്നു.
 




Saturday, 18 June 2016

വ്യത്യസ്തമായ പുസ്തകാനുഭവം

ശരീരത്തിന് തളര്‍ച്ച ബാധിച്ച് സ്കൂളില്‍ വരാന്‍ സാധിക്കാതെ വനാതിര്‍ത്തിയിലെ കൊച്ചു കൂരയില്‍ കഴിയുന്ന മഹേഷ് ചന്ദ്രന്‍ എന്ന കൊച്ചുകൂട്ടുകാരന് വര്‍ണ്ണചിത്രങ്ങളടങ്ങിയ പുസ്തകങ്ങളുമായി പാലാവയല്‍ സെന്‍റ് ജോണ്‍സ് പ്രൈമറി സ്കൂളിലെ സഹപാഠികളും അധ്യാപകരും ദൂരങ്ങള്‍ താണ്ടി എത്തി.മഹേഷിനും ബന്ധുക്കള്‍ക്കും അയല്‍ക്കാര്‍ക്കും വളരെ സന്തോഷം നല്കിയ ഈ സന്ദര്‍ശനം നാടിനും സന്തോഷം പകര്‍ന്നു. ഹെഡ്മിസ്ട്രസ് ബെന്‍സി ജോസഫിനൊപ്പം സ്കൂള്‍ നല്ലപാഠം കോഡിനേറ്റര്‍മാരായ മാര്‍ട്ടിന്‍ ജോസഫും ഷെറിന്‍ ജോര്‍ജ്ജും നല്ലപാഠം ക്ലബ്ബ് അംഗങ്ങളും ഉണ്ടായിരുന്നു.

Tuesday, 14 June 2016

സൗജന്യ കുട വിതരണം

കേരള ഗ്രാമീണ്‍ ബാങ്ക് പാലാവയല്‍ ശാഖയുടെ ആഭിമുഖ്യത്തില്‍ പാവപ്പെട്ട കുട്ടികള്‍ക്കുള്ള സൗജന്യ കുട വിതരണം പാലാവയല്‍ സെന്‍റ് ജോണ്‍സ് പ്രൈമറി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു.പി.ടി എ.പ്രസിഡണ്ട് ശ്രീ.ബെന്നി അറക്കല്‍ അധ്യക്ഷത വഹിച്ചു.സ്കൂള്‍ ഹെഡ്മിസ്ട്രസ് ശ്രീമതി.ബെന്‍സി ജോസഫ് സ്വാഗതവും സ്കൂളധ്യാപകന്‍ ശ്രീ.തോമസ് ജോസഫ് നന്ദിയും പറഞ്ഞു.






Monday, 6 June 2016

ജൂബിലി വൃക്ഷം നട്ടു

തലശ്ശേരി അതിരൂപതാ കോര്‍പറേറ്റ് എജ്യൂക്കേഷണല്‍ ഏജന്‍സിയുടെ രജതജൂബിലിയോടനുബന്ധിച്ച് പരിസ്ഥിതി ദിനത്തില്‍ സ്കൂള്‍ പരിസരത്ത്  ജൂബിലി വൃക്ഷം നട്ടു.സ്കൂള്‍  മാനേജര്‍ റവ.ഫാ.തോമസ് പട്ടാങ്കുളം കുട്ടികളുടെയും അധ്യാപകരുടെയും പി.ടി.എ. പ്രതിനിധികളുടെയും പഞ്ചായത്ത് പ്രസിഡണ്ടിന്റെയും സാന്നിധ്യത്തില്‍ ജൂബിലി വൃക്ഷത്തൈ നടീല്‍ നിര്‍വഹിച്ചു.
ജൂബിലി വൃക്ഷത്തൈ നടീല്‍  

പരിസ്ഥിതി ദിനാഘോഷം

        പാലാവയല്‍ സെന്റ് ജോണ്‍സ് പ്രൈമറി സ്കൂളില്‍ ലോക പരിസ്ഥിതി ദിനാഘോഷം 2016 ജൂണ്‍ 6 ന് നടന്നു.സ്കൂള്‍ പരിസരത്ത് വൃക്ഷത്തൈ നട്ടുകൊണ്ട് ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഫിലോമിന ജോണി പരിസ്ഥിതി ദിനാഘോഷം ഉദ്ഘാടനം ചെയ്തു.തുടര്‍ന്നു നടന്ന പൊതു സമ്മേളനത്തില്‍ സ്കൂള്‍ മാനേജര്‍ റവ.ഫാ.തോമസ് പട്ടാങ്കുളം അധ്യക്ഷത വഹിച്ചു.കുട്ടികള്‍ക്കുള്ള വൃക്ഷത്തൈ വിതരണം ഈസ്റ്റ് എളേരി പഞ്ചായത്തംഗം ശ്രീമതി.പുഷ്പമ്മ കളമ്പുകാട്ട് നിര്‍വഹിച്ചു.വനങ്ങള്‍, തണ്ണീര്‍തടങ്ങള്‍,നദികള്‍ തുടങ്ങിയവയുടെ സംരക്ഷണം തങ്ങളുടെ ഉത്തരവാദിത്വമായി ഏറ്റെടുത്തുകൊണ്ട് കുട്ടികള്‍ പരിസ്ഥിതിദിന പ്രതിജ്ഞ എടുത്തു.പരിസ്ഥിതിദിന സന്ദേസം നല്‍കുന്ന സ്കിറ്റ് കുട്ടികള്‍ അവതരിപ്പിച്ചു.സ്കൂള്‍ ഹെഡ്മിസ്ട്രസ് ബെന്‍സി ജോസഫ് സ്വാഗതവും സ്കൂളധ്യാപിക ഷെറിന്‍ ജോര്‍ജ് നന്ദിയും പറഞ്ഞു.






















Sunday, 5 June 2016

ഉണര്‍വ്


 പാലാവയല്‍ സെന്റ്  ജോണ്‍സ് പ്രൈമറി സ്കൂളില്‍ കുട്ടികള്‍ക്കായി 'ഉണര്‍വ്'എന്ന പേരില്‍ ഓറിയന്റേഷന്‍ ക്ലാസ്സ്  ജൂണ്‍ 3 ന്  നടന്നു.സിസ്റ്റര്‍ ആന്‍സി , സിസ്റ്റര്‍ അല്‍ഫീന എന്നിവര്‍ ക്ലാസ്സെടുത്തു.







പ്രവേശനോത്സവം 2016-17

പാലാവയല്‍ സെന്റ്  ജോണ്‍സ് പ്രൈമറി സ്കൂളില്‍ 2016-17 വര്‍ഷത്തെ പ്രവേശനോത്സവം പ്രൗഢഗംഭീരമായി നടന്നു.സ്കൂള്‍ മാനേജര്‍ റവ.ഫാ.തോമസ് പട്ടാംകുളം ഉദ്ഘാടനവും ആശീര്‍വാദകര്‍മവും നടത്തി.
കുട്ടികള്‍ നവാഗതരെ സ്നേഹോഷ്മളമായി എതിരേറ്റു.പുതിയ കുട്ടികള്‍ 'അക്ഷരദീപം'തെളിച്ച്  അധ്യയനത്തിന് തുടക്കം കുറിച്ചു.സ്കൂള്‍ ഹെഡ്മിസ്ട്രസ് ശ്രീമതി.ബെന്‍സി ജോസഫ് ,പി.ടി.എ.പ്രസിഡണ്ട് ബെന്നി അറക്കല്‍,എം.പി.ടി.എ.പ്രസിഡണ്ട് മേരിക്കുട്ടി പുളിയാപ്പള്ളില്‍ എന്നിവര്‍ നേതൃത്വം നല്‍കി.




Wednesday, 1 June 2016

ഒരുക്കം 2016

പാലാവയല്‍ സെന്റ്  ജോണ്‍സ് പ്രൈമറി സ്കൂളിന്റെ 2016-17 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനായി 2016 മെയ് 31 ന് സ്കൂളില്‍ വച്ച് അധ്യാപകരുടെയും പി.ടി.എ. എക്സിക്യുട്ടീവ് അംഗങ്ങളുടെയും യോഗം ചേര്‍ന്നു.'ഒരുക്കം 2016'എന്ന പേരില്‍ നടന്ന പ്രസ്തുത പരിപാടി നടപ്പ് അധ്യയന വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്കി.