hhhh

ST.JOHNS...All set for the move

Thursday, 28 July 2016

ഫാ.ഷാക്ക് ഹാമലിന് അന്ത്യോപചാരം

ഫ്രാൻസിൽ പ്രഭാത ദിവ്യബലി മധ്യേ ഭീകരൻമാരാൽ മൃഗീയവും പൈശാചികവുമായി കൊലചെയ്യപ്പെട്ട ഫാ.ഷാക് ഹാമലിന് പാലാവയൽ സെന്റ് ജോൺസ് പ്രൈമറി സ്കൂൾ കുട്ടികളും അധ്യാപകരും അന്ത്യാഞ്ജലികൾ അർപ്പിച്ചു.അദ് ദേഹത്തിന്റെ ചിത്രത്തിൽ  കുട്ടികൾ പുഷ്പാർച്ചന നടത്തി.

ജൂലൈ 27-അബ്ദുൾ കലാം ചരമദിനം

മുൻ രാഷ്ട്രപതിയും ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യയുടെ കുതിച്ചു ചാട്ടത്തിന് നാന്ദി കുറിക്കുകയും ഇന്ത്യൻ യുവതയെ പ്രചോദിപ്പിക്കുകയും ചെയ്ത 'മിസൈൽ മാൻ ഓഫ് ഇന്ത്യ' ശ്രീ.എ.പി.ജെ.അബ്ദുൾ കലാമിന്റെ ഒന്നാം ചരമവാർഷികം പാലാവയൽ സെന്റ് ജോൺസ് പ്രൈമറി സ്കൂളിൽ സമുചിതമായി ആചരിച്ചു.എല്ലാ ക്ലാസ്സുകളിലും ശ്രീ.അബ്ദുൾ കലാമിന്റെ ചിത്രം പതിച്ചു. നോട്ടീസ് ബോർഡിൽ അദ് ദേഹത്തിന്റെ പ്രശസ്ത വചനങ്ങൾ പ്രദർശിപ്പിച്ചു.സ്കൂൾ വരാന്തയിൽ അദ് ദേഹത്തിന്റെ ചിത്രം മാലചാർത്തി അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പ്രണാമമർപ്പിക്കത്തക്ക വിധത്തിൽ ഒരുക്കി .ചിത്രത്തിൽ കുട്ടികൾ പുഷ്പാർച്ചന നടത്തി.


Thursday, 21 July 2016

ചാന്ദ്രദിനാചരണം

പാലാവയൽ സെന്റ് ജോൺസ് പ്രൈമറി സ്കൂളിൽ ചാന്ദ്രദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു.സ്കൂൾ വരാന്തയിൽ ചാന്ദ്രയാത്രകളെയും ചന്ദ്രനേയും പറ്റി പ്രതിപാദിക്കുന്ന ചാർട്ടുകളുടെ പ്രദർശനം ഒരുക്കി. ചാന്ദ്രദിന ക്വിസ് നടത്തി.സൗരയൂഥത്തിന്റെ ദൃശ്യാവിഷ്കാരം നടന്നു. ഗ്രഹങ്ങൾ എപ്രകാരം സൂര്യനെ വലംവയ്ക്കുന്നു എന്ന് കുട്ടികൾക്ക് ആശയം ലഭിച്ചു.തുടർന്ന് ചാന്ദ്രയാത്രകളെ പ്രതിപാദിക്കുന്ന സ്ലൈഡ് ഷോ നടന്നു.




Tuesday, 19 July 2016

ദുരന്തനിവാരണ ബോധവത്കരണ ക്ലാസ്സ്

പ്രകൃതി ക് ഷോഭങ്ങളടക്കം കുട്ടികൾ നേരിട്ടേക്കാവുന്ന ദുരന്തങ്ങളെ എങ്ങനെ മറികടക്കാം എന്ന് കുട്ടികളിൽ അവബോധമുണ്ടാക്കുന്നതിനായി സ്കൂളിൽ ' ദുരന്തനിവാരണ ബോധവത്കരണ 'ക്ലാസ്സ് 2016 ജൂലൈ 19 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. സ്കൂളധ്യാപകൻ ശ്രീ.തോമസ് ജോസഫ് കുട്ടികൾക്ക് ദുരന്തനിവാരണ മാർഗ്ഗങ്ങളെപ്പറ്റി ക്ലാസ്സെടുത്തു. പ്രകൃതിദുരന്തങ്ങൾ.റോഡപകടങ്ങൾ, ഒറ്റപ്പെട്ടു പോകൽ തുടങ്ങിയ സന്ദർഭങ്ങളെ എങ്ങനെ നേരിടണം എന്നദ് ദേഹം കുട്ടികൾക്ക് മാർഗനിർദേശം നൽകി.



Saturday, 2 July 2016

ഡോക്ടേഴ്സ് ഡേ

ജൂലൈ 1 _ ഡോക്ടേഴ്സ് ഡേ
സ്വാതന്ത്ര്യ സമരസേനാനിനിയും ബംഗാൾ മുഖ്യമന്ത്രിയും പ്രമുഖ ഭിഷഗ്വരനുമായിരുന്ന ഡോ ബി.സി റോയിയുടെ ജന്മദിനമായ ജൂലൈ 1 ഡോക്ടർമാരുടെ ദിനമായി ആചരിക്കുന്നു. പുളിങ്ങോം പി.എച്ച്.സി യിലെ മെഡിക്കൽ ഓഫീസറായ ഡോ.കെ.സനലിനെ സെൻറ് ജോൺസ് സ്കൂളിലെ കുട്ടികൾ പൂച്ചെണ്ടു നൽകി ആദരിച്ചു. സ്കൂളധ്യാപകൻ ശ്രീ.തോമസ് ജോസഫ് പൊന്നാട അണിയിച്ചു. കുട്ടികൾ നൽകിയ ആദരവിന് മറുപടി പ്രസംഗത്തിൽ ഡോക്ടർ നന്ദി രേഖപ്പെടുത്തി.
        ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ.സാബു ജോസഫ് മഴക്കാല രോഗങ്ങളെ പറ്റി കുട്ടികൾക്ക് ബോധവത്കരണ ക്ലാസ് എടുത്തു. ആഴ്ചയിലൊരു ദിവസം 'ഡ്രൈ ഡേ ' ആയി ആചരിക്കണെമെന്ന് അദേഹം കുട്ടികളോട് നിർദേശിച്ചു.ഹെഡ്മിസ്ട്രസ് ശ്രീമതി. ബെൻസി ജോസഫ് സ്വാഗതവും സിസ്റ്റർ ആൽഫി നന്ദിയും പറഞ്ഞു.



ലഹരി വിരുദ്ധ ദിനാചരണം

പാലാവയൽ സെന്റ് ജോൺസ് പ്രൈമറി സ്കൂളിൽ ലഹരി വിരുദ്ധ ദിനം 2016 ജൂൺ 27 ന്  വൈവിധ്യമാർന്ന പരിപാടികളോടെ ആചരിച്ചു, കൈയ്യിൽ പ്ലക്കാഡുകളും ചിത്രങ്ങളുമേന്തി ലഹരി വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കി റാലി നടത്തി. ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് ശ്രീ.ടോമിച്ചൻ വട്ടോത്ത് സാർ കുട്ടികളോട് സംസാരിച്ചു.പാൻ മസാല കത്തിച്ചു കൊണ്ട് ഹോമം നടത്തി.സ്കൂൾ ADSU ആനിമേറ്റർ സിസ്റ്റർ ആൽഫി ,അധ്യാപകരായ തോമസ് സാർ. അൽഫോൻസ ടീച്ചർ ,സുമ ടീച്ചർ ഇവർ നേതൃത്വം നൽകി.
മദ്യം നമ്മുക്ക് വേണ്ടേ വേണ്ട
ലഹരിക്കെതിരേ മുന്നോട്ട്
ബീഡി ,മുറുക്കാൻ, പാൻ മസാലക_
ളൊന്നും നമ്മുക്ക് വേണ്ടേ വേണ്ട