hhhh

ST.JOHNS...All set for the move

Friday, 28 July 2017

സ്കൂള്‍ഡയറി പ്രകാശനം

പാലാവയല്‍ സെന്റ് ജോണ്‍സ് എല്‍ പി സ്കൂളിന്റെ 2017-18 വര്‍ഷത്തെ സ്കൂള്‍ ഡയറിയുടെ  പ്രകാശനം
സ്കൂള്‍ മാനേജര്‍ റവ.ഫാ. തോമസ് പട്ടാംകുളം നിര്‍വഹിക്കുന്നു.

Thursday, 27 July 2017

ഡോ. എ പി ജെ അബ്ദുള്‍ കലാം അനുസ്മരണം

മുന്‍ രാഷ്ട്രപതി ഡോ. എ പി ജെ അബ്ദുള്‍ കലാം അനുസ്മരണം.
പാലാവയല്‍ സെന്റ് ജോണ്‍സ് എല്‍ പി സ്കൂളില്‍  ഇന്ത്യയുടെ പ്രസിഡന്റായിരുന്ന ഡോ .അബ്ദുള്‍ കലാമിന്റെ
ചരമദിനം  ആചരിച്ചു. സ്കൂള്‍ അസംബ്ലിയില്‍ ഹെഡ്മാസ്റ്റര്‍ ശ്രീ ജോസഫ് കെ എ, കലാം അനുസ്മരണ
പ്രഭാഷണം നടത്തി.സ്കൂള്‍ ലീഡര്‍ ഡിമല്‍ ഡീഗോയും സംസാരിച്ചു.


Sunday, 23 July 2017

ചാന്ദ്രദിനാഘോഷം

ചാന്ദ്രദിനത്തില്‍ കുട്ടികള്‍ അവതരിപ്പിച്ച സൂര്യനും, ഗ്രഹങ്ങളും.

Saturday, 22 July 2017

മികവ്

തലശേരി അതിരൂപത കോര്‍പ്പറേറ്റ് എജ്യുക്കേഷന്‍ ഏജന്‍സി നടത്തിയ വിവിധ
സ്കോളര്‍ഷിപ്പ് പരീക്ഷകളില്‍ വിജയം നേടിയവര്‍

Friday, 21 July 2017

ലഹരിവിരുദ്ധ ബോധവല്‍ക്കരണക്ലാസ്

പാലാവയല്‍ സെന്റ് ജോണ്‍സ് എല്‍ പി സ്കൂളിലെ  A D S U യൂണിറ്റിന്റെ
ആഭിമുഖ്യത്തില്‍ , ബഹു. സി. അന്‍സ് മേരി (  തലശേരി അതിരൂപത A D S U
ആനിമേറ്റര്‍)  കുട്ടികള്‍ക്കായിലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് എടുത്തു. വീഡിയോ
ക്ലിപ്പിംഗുകളും, പ്രസന്റേഷനും ഉള്‍പ്പെടുത്തിയ ക്ലാസ് കുട്ടികള്‍ക്ക് പ്രയോജനപ്രദമായിരുന്നു.
തുടര്‍ന്ന് കുട്ടികളും അധ്യാപകരും ചേര്‍ന്ന് ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു.

Monday, 17 July 2017

സ്കൂള്‍ ലീഡര്‍ തെരഞ്ഞെടുപ്പ്

 പാലാവയല്‍ സെന്റ് ജോണ്‍സ് L P സ്കൂളിലെ സ്കൂള്‍ ലീഡര്‍ തെരഞ്ഞെടുപ്പ് നടന്നു.
പൊതുതെരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോയ ഈ പ്രവര്‍ത്തനം
കുട്ടികള്‍ക്ക് ഒരു അനുഭവമായി.


ലീഡറിന്റെ സത്യപ്രതിജ്ഞ


Friday, 7 July 2017

വായനാപക്ഷാചരണ സമാപനവും വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും

പാലാവയല്‍ സെന്റ് ജോണ്‍സ് എല്‍ പി സ്കൂളില്‍ ഈ വര്‍ഷത്തെ 'വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനവും , വായനാപക്ഷാചരണ സമാപനവും' ശ്രീ പ്രാപ്പൊയില്‍ നാരായണന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു.

സ്കൂള്‍ അസി.മാനേജര്‍ റവ.ഫാ.വര്‍ഗീസ് വെട്ടിയാനിക്കലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍
സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ ജോസഫ് കെ എ  സ്വാഗതവും, ശ്രീമതി അല്‍ഫോന്‍സ നന്ദിയും പറഞ്ഞു.

പി ടി എ പ്രസിഡന്റ് ശ്രീ ജോജി തെരുവംകുന്നേല്‍, എം പി ടി പ്രസിഡന്റ് ശ്രീമതി ലൂണ  എന്നിവര്‍
ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികള്‍ ചടങ്ങിന് മാറ്റ് കൂട്ടി.