hhhh

ST.JOHNS...All set for the move

Wednesday, 25 October 2017

പ്രവര്‍ത്തിപരിചയമേള

  ചിറ്റാരിക്കാല്‍ സബ് ജില്ല പ്രവര്‍ത്തിപരിചയ, സാമൂഹ്യശാസ്ത്ര മേളകളില്‍ പാലാവയല്‍
സെന്റ് ജോണ്‍സ് എല്‍ പി സ്കൂള്‍ മികച്ച പ്രകടനം കാഴ്ചവച്ചു. പ്രവര്‍ത്തി പരിചയമേളയില്‍
9 ഇനങ്ങളില്‍ പങ്കെടുത്ത് 7 A ഗ്രേഡ് നേടി, രണ്ട്  first,രണ്ട്  second മൂന്ന്  third
എന്നീ സ്ഥാനങ്ങള്‍  കരസ്ഥമാക്കി.

എക്സിബിഷന്‍ മൂന്നാം സ്ഥാനം , സാമൂഹ്യശാസ്ത്രമേള മോഡല്‍ മൂന്നാം സ്ഥാനം
എന്നിവ നേടി.

Monday, 23 October 2017

അഭിമാനത്തോടെ


പാലായിൽ നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ അധ്യാപകരുടെ ലോംങ് ജംപ് മത്സരത്തില്‍ സ്വർണ്ണ മെഡൽ നേടിയ പാലാവയൽ സെന്റ് ജോൺസ് സ്കൂളിലെ ഡോണ കെ അഗസ്റ്റ്യന്‍.


Wednesday, 18 October 2017

D C L ടാലന്റ് ഫെസ്റ്റ് മികച്ച നേട്ടം

 ചെറുപുഴ മേഖല D C L ടാലന്റ് ഫെസ്റ്റില്‍ എല്‍ പി വിഭാഗത്തില്‍
പാലാവയല്‍ സെന്റ് ജോണ്‍സ് എല്‍ പി സ്കൂളിന് ഓവറോള്‍ കിരീടം.

Tuesday, 17 October 2017

ഒക്ടോബര്‍ 17 - ആഗോള കൈകഴുകല്‍ ദിനം


പാലാവയല്‍ സെന്റ് ജോണ്‍സ് എല്‍ പി സ്കൂളില്‍ ആഗോള കൈകഴുകല്‍ ദിനാചരണം നടന്നു.






Thursday, 12 October 2017

ചരമദിനം - അനുസ്മരണം

പാലാവയല്‍ സെന്റ് ജോണ്‍സ് എല്‍.പി സ്കൂള്‍ മുന്‍ മാനേജര്‍
റവ ഫാ .സെബാസ്റ്റ്യന്‍ ജോസഫ് കാഞ്ഞിരക്കാട്ടിന്റെ ഏഴാം
ചരമദിനത്തില്‍, സ്കൂള്‍ അസംബ്ലിയില്‍ മാനേജര്‍ റവ ഫാ തോമസ് പട്ടാകുളം
അനുസ്മരണ പ്രഭാഷണം നടത്തി.

മികവിന് അംഗീകാരം

ചിറ്റാരിക്കാല്‍ ഉപജില്ല കായികമേളയില്‍ L P വിഭാഗത്തില്‍ മൂന്നാം സ്ഥാനം
നേടിയ പാലാവയല്‍ സെന്റ് ജോണ്‍സ് എല്‍ പി സ്കൂള്‍ ടീം അംഗങ്ങളെ
സ്കൂള്‍ അസംബ്ലിയില്‍ അഭിനന്ദിച്ചു. സ്കൂള്‍ മാനേജര്‍ റവ ഫാ തോമസ്
പട്ടാകുളം വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

മാത്സ് ക്വിസ്

ചിറ്റാരിക്കാല്‍ ഉപജില്ല ഗണിതക്വിസില്‍ ഒന്നാം സ്ഥാനം നേടിയ
 പാലാവയല്‍ സെന്റ് ജോണ്‍സ് എല്‍ പി സ്കൂളിലെ ഡിമല്‍ ഡീഗോ


Tuesday, 10 October 2017

അനുസ്മരണം

  കഴിഞ്ഞ ദിവസം നിര്യാതനായ പാലാവയല്‍ സെന്റ് ജോണ്‍സ് എല്‍ പി സ്കൂള്‍ മുന്‍ മാനേജര്‍
റവ. ഫാ.സെബാസ്റ്റ്യന്‍ ജോസഫ് കാഞ്ഞിരക്കാട്ടിന് ആദരാഞ്ജലി. സ്കൂള്‍ അസംബ്ലിയില്‍
ഹെഡ്മാസ്റ്റര്‍ ശ്രീ ജോസഫ് കെ എ അനുസ്മരണപ്രഭാഷണം നടത്തി.

Friday, 6 October 2017

കബ് യൂണിറ്റ് പ്രവര്‍ത്തനം

   കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആന്‍ഡ് ഗൈഡ്സ് സ്കൂള്‍ സാനിട്ടേഷന്‍
പ്രോഗ്രാമിന്റെ ഭാഗമായി പാലാവയല്‍ സെന്റ് ജോണ്‍സ് എല്‍ പി സ്കൂള്‍
കബ് യൂണിറ്റിന്റെ നേതൃത്വത്തില്‍ കബ് അംഗങ്ങള്‍ പാലാവയല്‍ ടൗണിലെ
വിവിധ പൊതുസ്ഥാപനങ്ങളുടെ പരിസരങ്ങള്‍ വൃത്തിയാക്കി.
പാലാവയല്‍ വില്ലേജ് ഓഫീസ് പരിസരം
പോസ്റ്റ് ഓഫീസ് പരിസരം
കബ് മാസ്റ്റര്‍ ശ്രീമതി മേരി പി തോമസ്, ഹെഡ്മാസ്റ്റര്‍ ശ്രീ ജോസഫ് കെ എ എന്നിവര്‍
പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Wednesday, 4 October 2017

ഗാന്ധിജയന്തി വാരാഘോഷം

  പാലാവയല്‍ സെന്റ് ജോണ്‍സ്എല്‍ പി സ്കൂളില്‍ ഗാന്ധിജയന്തി
വാരാഘോഷത്തിന്റെ ഭാഗമായി വിവിധ പ്രവര്‍ത്തനങ്ങള്‍
സംഘടിപ്പിച്ചു.
 ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി പാലാവയല്‍ സെന്റ് ജോണ്‍സ് 
എല്‍ പി സ്കൂള്‍  ആന്റി ഡ്രഗ്സ് സ്റ്റുഡന്റസ് യൂണിയന്റെ (A D S U) 
ആഭിമുഖ്യത്തില്‍ ,കേരളത്തില്‍ മദ്യവും മയക്കുമരുന്നും നിയമം മൂലം 
നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബഹുമാനപ്പെട്ട കേരള
 മുഖ്യമന്ത്രിയ്ക്ക്, വിദ്യാര്‍ത്ഥികള്‍ കത്തുകളയച്ചു.
 കുട്ടികള്‍ പാലാവയല്‍ ടൗണിലും പരിസരങ്ങളിലും ലഹരിവിരുദ്ധ പോസ്റ്ററുകള്‍ പതിക്കുന്നു.

Monday, 2 October 2017

ഗാന്ധിജയന്തി

     ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജന്മദിനം ഇന്ന്.
സ്വന്തം ജീവിതം കൊണ്ട് ലോകത്തിന് മുഴുവന്‍ മാതൃകയായ മഹാത്മാവിന് പ്രണാമം...
     ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി പാലാവയല്‍ സെന്റ് ജോണ്‍സ്
എല്‍ പി സ്കൂളില്‍ കുട്ടികള്‍ അധ്യാപകരുടെ നേതൃത്വത്തില്‍ സ്കൂളും പരിസരവും വൃത്തിയാക്കി.