hhhh

ST.JOHNS...All set for the move

Tuesday, 21 November 2017

വിവിധ ക്ലാസുകള്‍

പാലാവയല്‍ സെന്റ് ജോണ്‍സ് എല്‍ പി സ്കൂളില്‍ സ്പോക്കണ്‍ ഇംഗ്ലീഷ് , ഹിന്ദി ക്ലാസുകള്‍ ആരംഭിച്ചു.
സ്കൂള്‍ മാനേജര്‍ റവ ഫാ തോമസ് പട്ടാകുളം ഉദ്ഘാടനം ചെയ്തു.

Friday, 17 November 2017

ജില്ല പ്രവര്‍ത്തിപരിചയമേള

കാസര്‍ഗോഡ് ജില്ല പ്രവര്‍ത്തി പരിചയമേള
പാലാവയല്‍ സെന്റ് ജോണ്‍സ് എല്‍ പി സ്കൂളിലെ കുട്ടികള്‍
വെജിറ്റബിള്‍ പ്രിന്റിംഗ് രണ്ടാം സ്ഥാനം A ഗ്രേഡ് - Marina Tojo
ഫേബ്രിക് പെയിന്റിംഗ്  A ഗ്രേഡ് - Sanita Ann Thomas
ഇലക്ട്രിക്കല്‍ വയറിംഗ്  B ഗ്രേഡ് - Jeeson P J

Wednesday, 15 November 2017

കലോത്സവം

  ചിറ്റാരിക്കാല്‍ സബ് ജില്ല സ്കൂള്‍ കലോത്സവത്തില്‍ പങ്കെടുത്ത് മികവു തെളിയിച്ച്,
51 പോയിന്റൂകള്‍ കരസ്ഥമാക്കിയ പാലാവയല്‍ സെന്റ് ജോണ്‍സ് എല്‍ പി സ്കൂളിലെ
കുട്ടികള്‍ക്ക് അഭിനന്ദനങ്ങള്‍.........

മോണോ ആക്ട് രണ്ടാം സ്ഥാനം ആല്‍ഫ്രഡ് അബ്രാഹം

സംഘന‍ൃത്തം മൂന്നാം സ്ഥാനം

നാടോടിനൃത്തം മൂന്നാം സ്ഥാനം അല്‍ന തെരേസ
മാപ്പിളപ്പാട്ട്  A ഗ്രേഡ് ഡിമല്‍ ഡിജോ
വിജയികളെ അനുമോദിക്കല്‍ ചടങ്ങ്
സമ്മാനവിതരണം



Tuesday, 14 November 2017

നവംബര്‍ 14 ശിശുദിനം

പാലാവയൽ സെന്റ് ജോൺസ് എൽ പി.സ്കൂളിൽ ശിശുദിനാഘോഷം വിപുലമായ പരിപാടികളോടെ നടന്നു.പാലാവയൽ ടൗണിൽ നടന്ന വർണശബളമായ ശിശുദിനറാലി ശ്രദ്ധേയമായി.


 കുട്ടികൾക്കൊപ്പം അധ്യാപകരും രക്ഷിതാക്കളും റാലിയിൽ അണിചേർന്നു. സ്കൂൾ പി.ടി.എ.യുടെ ആഭിമുഖ്യത്തിൽ പായസവിതരണം നടന്നു.

 തുടർന്ന് കുട്ടികൾ നയിച്ച ശിശുദിന സമ്മേളനം സ്കൂൾ മാനേജർ റവ.ഫാ.തോമസ് പട്ടാംകുളം ഉദ്ഘാടനം ചെയ്തു. സ്കൂൾ ലീഡർ ഡിമൽ ഡിജോ അദ്ധ്യക്ഷനായിരുന്നു.


സ്കൂൾ ഹെഡ്മാമാസ്റ്റർ ജോസഫ് കെ.എ., 'ജോജി തെരുവംകുന്നേൽ, എം.പി.ടി.എ.പ്രസിഡണ്ട്  ലൂണ ഇവർ ആശംസകൾ നേർന്നു.തുടർന്ന് കുട്ടികൾക്കായി മത്സരങ്ങളും ശിശുദിന ക്വിസും നടന്നു.

Saturday, 11 November 2017

സബ് ജില്ല സ്കൂള്‍ കലോത്സവം

ചിറ്റാരിക്കാല്‍ ഉപജില്ല സ്കൂള്‍ കലോത്സവം ഒന്നാം ദിവസം
പാലാവയല്‍ സെന്റ് ജോണ്‍സ് എല്‍ പി സ്കൂളിന്റെ നേട്ടങ്ങള്‍.
പ്രസംഗം രണ്ടാം സ്ഥാനം നിയ ബെന്നി

ദേശഭക്തി ഗാനം മൂന്നാം സ്ഥാനം

കഥാകഥനം  A ഗ്രേഡ് , ചിത്രംവര, A ഗ്രേഡ്, ഇംഗ്ലീഷ് ആക്ഷന്‍ സോംഗ് A ഗ്രേഡ്

Wednesday, 1 November 2017

മികവിന് അംഗീകാരം

 സംസ്ഥാന സ്കൂള്‍ കായികമേളയില്‍ അധ്യാപകരുടെ മത്സരത്തില്‍ ലോംഗ്ജംപില്‍
സ്വര്‍ണ്ണമെഡല്‍ നേടിയ പാലാവയല്‍ സെന്റ് ജോണ്‍സ് എല്‍ പി സ്കൂള്‍ അധ്യാപികയായ
ഡോണ കെ അഗസ്റ്റ്യനെ സ്കൂള്‍ മാനേജ്മെന്റിന്റെയും, പി ടി എ യുടെയും നേതൃത്വത്തില്‍ ആദരിച്ചു.
സ്കൂള്‍ മാനേജര്‍ റവ ഫാ തോമസ് പട്ടാകുളം സംസാരിക്കുന്നു.

കേരളപ്പിറവിദിനം

  നവംബര്‍ ഒന്ന് കേരളപ്പിറവി ദിനത്തില്‍ പാലാവയല്‍ സെന്റ് ജോണ്‍സ് എല്‍ പി
സ്കൂളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. സ്കൂള്‍ അസംബ്ലിയില്‍ ഹെഡ്മാസ്റ്റര്‍
ശ്രീ ജോസഫ് കെ എ കേരളപ്പിറവിദിന സന്ദേശം നല്‍കി.
നവംബര്‍ ഒന്നുമുതല്‍ ആരംഭിച്ച വായനപോഷണ പരിപാടിയുടെ ഭാഗമായി ആരംഭിച്ച ക്ലാസ്
 ലൈബ്രറിയുടെ ഉദ്ഘാടനം അസി. സ്കൂള്‍ മാനേജര്‍ റവ ഫാ.വര്‍ഗീസ് വെട്ടിയാനി നിര്‍വഹിച്ചു.