പാലാവയല്‍ സെന്റ് ജോണ്‍സ് പ്രൈമറി സ്കൂളില്‍ ലോക പരിസ്ഥിതി ദിനാഘോഷം 2016
ജൂണ്‍ 6 ന് നടന്നു.സ്കൂള്‍ പരിസരത്ത് വൃക്ഷത്തൈ നട്ടുകൊണ്ട് ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഫിലോമിന ജോണി പരിസ്ഥിതി ദിനാഘോഷം ഉദ്ഘാടനം ചെയ്തു.തുടര്‍ന്നു നടന്ന പൊതു സമ്മേളനത്തില്‍ സ്കൂള്‍ മാനേജര്‍ റവ.ഫാ.തോമസ് പട്ടാങ്കുളം അധ്യക്ഷത വഹിച്ചു.കുട്ടികള്‍ക്കുള്ള വൃക്ഷത്തൈ വിതരണം ഈസ്റ്റ് എളേരി പഞ്ചായത്തംഗം ശ്രീമതി.പുഷ്പമ്മ കളമ്പുകാട്ട് നിര്‍വഹിച്ചു.വനങ്ങള്‍, തണ്ണീര്‍തടങ്ങള്‍,നദികള്‍ തുടങ്ങിയവയുടെ സംരക്ഷണം തങ്ങളുടെ ഉത്തരവാദിത്വമായി ഏറ്റെടുത്തുകൊണ്ട് കുട്ടികള്‍ പരിസ്ഥിതിദിന പ്രതിജ്ഞ എടുത്തു.പരിസ്ഥിതിദിന സന്ദേസം നല്‍കുന്ന സ്കിറ്റ് കുട്ടികള്‍ അവതരിപ്പിച്ചു.സ്കൂള്‍ ഹെഡ്മിസ്ട്രസ് ബെന്‍സി ജോസഫ് സ്വാഗതവും സ്കൂളധ്യാപിക ഷെറിന്‍ ജോര്‍ജ് നന്ദിയും പറഞ്ഞു.

No comments:
Post a Comment