മികച്ച കബ് യൂണിറ്റിനുള്ള 2016-17 വര്‍ഷത്തെ കാഞ്ഞങ്ങാട്
വിദ്യാഭ്യാസ ജില്ലാ തല അവാര്‍ഡ് - രണ്ടാം സ്ഥാനം നേടിയ പാലാവയല്‍
സെന്റ് ജോണ്‍സ് എല്‍ പി സ്കൂള്‍ കബ് യൂണിറ്റ് അംഗങ്ങള്‍ .
സഹപാഠിക്ക് സാന്ത്വന വാക്കുകളും ഓണസമ്മാനങ്ങളുമായി അവരെത്തി.പാലാവയൽ സെന്റ് ജോൺസ് എൽ.പി.സ്കൂൾ കുട്ടികളാണ് നല്ലപാഠം ക്ലബ്ബിന്റെ
നേതൃത്വത്തിൽ തങ്ങളുടെ സഹപാഠിയായ സൂര്യ വിനീഷിന്റെ വീട്ടിലെത്തി, മാതാവിന്റെ അകാല വിയോഗത്തിൽ ദു:ഖാർത്തയായ സഹപാഠിക്ക്
സാന്ത്വനമേകിയത്.