Tuesday, 30 January 2018
Friday, 26 January 2018
Wednesday, 17 January 2018
ക്ലാസ് ലൈബ്രറി ഉദ്ഘാടനം
പാലാവയൽ സെന്റ് ജോൺസ് എൽ.പി.സ്കൂളിൽ പൊതുവിദ്യാഭ്യാസ ശാക്തീകരണത്തിന്റെ
ഭാഗമായി നവീകരിച്ചതും മെച്ചപ്പെട്ടതുമായ ക്ലാസ് ലൈബ്രറികളുടെ ഉദ്ഘാടനം ഈസ്റ്റ് എളേരി
പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഫിലോമിന ജോണി നിർവ്വഹിച്ചു.
ചടങ്ങിൽ സ്കൂൾ മാനേജർ റവ.ഫാ.തോമസ് പട്ടാംകുളം അധ്യക്ഷനായിരുന്നു.പൊതുജനങ്ങളിൽ നിന്നും അധ്യാപകരിൽ നിന്നും സ്പോൺസർഷിപ്പിലൂടെയാണ് ക്ലാസ് ലൈബ്രറിക്കുള്ള ഫണ്ട് കണ്ടെത്തിയത്. സ്പോൺസർമാരായ ശ്രീ. സാജു മാത്തശ്ശേരിൽ, ജോസ് പ്രകാശ് സെക്യൂറ, ജോയി പടിഞ്ഞാത്ത്, ജോൺസൺ പടിഞ്ഞാത്ത്, മേഴ്സി തോമസ്, സോഫിയാമ്മ ജോർജ് ഇവരെ ചടങ്ങിൽ പ്രധാനാധ്യാപകൻ ജോസഫ് കെ.എ. ആദരിച്ചു.ചടങ്ങിൽ സ്കൂൾ അസി.മാനേജർ വർഗീസ് വെട്ടിയാനിക്കൽ, പി.ടി.എ.പ്രസിഡണ്ട് ജോജി തെരുവംകുന്നേൽ, എം.പി.ടി.എ.പ്രസിഡണ്ട് ലൂണ പുല്ലാനിക്കാവിൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
Wednesday, 10 January 2018
ഉദ്ഘാടനം
പാലാവയല്‍ സെന്റ് ജോണ്‍സ് എല്‍ പി സ്കൂള്‍ കുട്ടികള്‍ക്കായി,സ്കൂള്‍ മുറ്റത്ത് നിര്‍മ്മിച്ച ഊഞ്ഞാല്‍
ഈ സ്കൂളിലെ പ്രഥമ ഹെഡ്മാസ്റ്റര്‍ ആയിരുന്ന ശ്രീ പീറ്റര്‍ മാസ്റ്ററുടെ സ്മരണാര്‍ത്ഥം നിര്‍മ്മിച്ച കളിയൂഞ്ഞാലിന്റെ ഉദ്ഘാടനം, സ്കൂള്‍ മാനേജര്‍ റവ.ഫാ.തോമസ് പട്ടാംകുളത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഈസ്റ്റ് എളേരി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി ലിന്‍സിക്കുട്ടി സെബാസ്റ്റ്യനും, മുന്‍ അധ്യാപികയും പീറ്റര്‍ സാറിന്റെ ഭാര്യയുമായ ശ്രീമതി റോസ ടീച്ചറും ചേര്‍ന്ന് നിര്‍വഹിച്ചു.

റോസടീച്ചറിനെ സ്കൂള്‍ മാനേജര്‍ പൊന്നാടയണിയിച്ച് ആദരിക്കുന്നു. |
Subscribe to:
Posts (Atom)